ചോദ്യം -> ശ്യാം ജനിച്ചത് ആഗസ്റ്റ് 11 നാണ്. മോഹന്‍ ശ്യാമിനേക്കാള്‍ 11 ദിവസം മൂത്തതാണ്. ഈ വര്‍ഷം സ്വാതന്ത്ര്യദിനം തിങ്കളാഴ്ചയായിരുന്നു. മോഹന്റെ ജന്മദിനം ഏതു ദിവസം?
(a) തിങ്കള്‍ (b) ചൊവ്വ (c) ശനി (d) ഞായര്‍
ഉത്തരം -> (d) ഞായര്‍
ചോദ്യം -> ഒരു ടാങ്കിന്റെ നിര്‍ഗമന കുഴല്‍ (Inlet tap) തുറന്നാല്‍ 2 മണിക്കൂര്‍ കൊണ്ട് നിറയും. ബഹിര്‍ഗമന കുഴല്‍ (Outlet tap) തുറന്നാല്‍ 3 മണിക്കൂര്‍കൊണ്ട് ഒഴിയും. രണ്ടു കുഴലുകളും കൂടി തുറന്നാല്‍ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?
(a) ഒന്നര മണിക്കൂര്‍ (b) രണ്ടര മണിക്കൂര്‍ (c) 6 മണിക്കൂര്‍ (d) 4 മണിക്കൂര്‍
ഉത്തരം -> (c) 6 മണിക്കൂര്‍
ചോദ്യം -> താഴെ കൊടുത്ത വാക്കുകളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക:
ഭൂമി, സൂര്യന്, വ്യാഴം
(a) നക്ഷത്രം (b) സൗരയൂഥം (c) ഗ്രഹം (d) ആകാശം
ഉത്തരം -> (b) സൗരയൂഥം
ചോദ്യം -> രണ്ട് അടിസ്ഥാനമായുള്ള സംഖ്യാരീതിയില്‍ 9 എങ്ങനെയെഴുതും?
(a) 0111 (b) 1001 (c) 1000 (d) 1010
ഉത്തരം -> (b) 1001
Feel free to contribute Mental Ability questions (with answers) as comments to this post.
Q : ഒരു ദിവസം 12 വിദ്യാര്‍ത്ഥികളെ അവരുടെ അമ്മമാര്‍ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുവന്നു. അവരില്‍ രണ്ടുപേര്‍ ഒരു സഹോദരനും ഒരു സഹോദരിയും ആയിരുന്നു. പിന്നെ മൂന്നുപേര്‍ സഹോദരങ്ങളാണ്. ഒരു സഹോദരനും രണ്ടു സഹോദരിമാരും. ബാക്കിയുള്ളവരെല്ലാം ഒറ്റയ്ക്കുള്ളവരാണ്. സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ കൊണ്ടുവന്ന അമ്മമാര്‍ എത്രയാണ്?
ReplyDeleteAns : 9
മൊത്തം 12 വിദ്യാര്‍ത്ഥികള്‍.
2 പേര് (1 സഹോദരന് + 1 സഹോദരി) ഇവരുടെ അമ്മ (1)
3 പേര് സഹോദരങ്ങളാണ്. ഇവരുടെ അമ്മ (1)
ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ = 12 - (2+3) = 7.
അമ്മമാര്‍ = 7
മൊത്തം അമ്മമാരുടെ എണ്ണം = 1 + 1 + 7 = 9